പ്രകൃതി വിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ അബ്ദുല്ലത്തീഫ്

എട്ടു വയസുകാരനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ

ചാവക്കാട്: എട്ടു വയസുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കടപ്പുറം പുതിയങ്ങാടി പണ്ടാരി വീട്ടിൽ അബ്ദുല്ലത്തീഫിനെയാണ് (54) സി.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുല്ലത്തീഫ് സംസ്ഥാനത്തെ വിവിധ ദർഗകൾ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

എസ്.ഐമാരായ കെ.വി. വിജിത്ത്, പി.എസ്. അനിൽകുമാർ, സി.പി.ഒമാരായ ഇ.കെ. ഹംദ്, അനീഷ് വി. ദാസ്, സൂബീഷ്, രജനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - middle aged man arrested for torturing boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.