ഒളവണ്ണ: രാത്രി വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയയാൾ തൊട്ടടുത്ത അഴുക്കുചാലിൽ വീണ് മരിച്ചു. കയറ്റിയിൽ കത്തലാട്ട് സുരേഷ് ബാബുവാണ് (62) ശനിയാഴ്ച മാത്തറയിൽ ഉള്ള ബന്ധുവിന്റെ കല്യാണ വീട്ടിൽനിന്ന് തിരിച്ചുപോവുമ്പോൾ അഴുക്കുചാലിൽ വീണത്.
രാത്രി 10ന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ഞായറാഴ്ച രാവിലെയാണ് മാത്തറയിലെ റോഡിനരികെയുള്ള ഓവുചാലിൽ തല ചളിയിൽ പൂണ്ടനിലയിൽ കണ്ടെത്തിയത്. ഓവുചാൽ സ്ലാബിട്ട് മൂടാത്തതാണ് അപകടത്തിന് കാരണമായത്. കോഴിക്കോട്ടെ ചുമട്ടുതൊഴിലാളിയാണ്.
ഭാര്യ: ഷിംല. മക്കൾ: ജിഷ്ണു, അക്ഷയ. മരുമക്കൾ: അരുൺ, ജിഷ്മ. സഹോദരങ്ങൾ: പ്രകാശൻ, ശാരദ, സുലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.