കൊല്ലം: ജില്ല ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി മധ്യവയസ്കെൻറ ആത്മഹത്യ ഭീഷണി. കോവിഡ് ചികിത്സയിൽ കഴിഞ്ഞ കൊല്ലം അമ്പലംകുന്ന് സ്വദേശിയായ 58കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഈ മാസം 26ന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഇയാളെ ജില്ല ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്. നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് ആശുപത്രിയിലെ നാല് നില കെട്ടിടത്തിെൻറ രണ്ടാംനിലയിലെ സൺ ഷെയ്ഡിൽ കയറി താഴേക്ക് ചാടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്. ഉടൻ ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല.
ഇതിനിടയിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളുമായി സംസാരിച്ച് അനുനയിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം താഴെയെത്തിച്ചു. ആത്മഹത്യ ഭീഷണി മുഴക്കാനുണ്ടായ സാഹചര്യം എന്താണെന്ന് ഇയാൾ വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.