An unidentified petrol bomb exploded to home

മട്ടന്നൂരിൽ വീട്ടിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു

മട്ടന്നൂർ: ചാവശ്ശേരി കാശിമുക്കില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അസം ​സ്വദേശി ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈദുൽ എന്നയാളെ പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രിസാധനങ്ങൾ സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടനം നടന്നത്.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവർ താമസിച്ച പഴയ ഓട് പാകിയ വീട്ടിൽ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. മരിച്ചയാളും പരിക്കേറ്റയാളും അസം സ്വദേശികളാണ്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.

Tags:    
News Summary - migrant labour died in bomb explosion in Mattannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.