മിൽമ പാൽ വില വർധിപ്പിച്ചു

കോഴിക്കോട്: മിൽമ പാൽ വില വർധിപ്പിച്ചു. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രൂപയാകും. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വില വർധിക്കും. വില വർധനയിലൂടെ അഞ്ചുരൂപ മൂന്നു പൈസയാണ് കർഷകന് അധികമായി ലഭിക്കുക. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. പാൽ, തൈര് എന്നിവയുടെ നിലവിലെ ഫിലിം സ്റ്റോക്ക് തീരുന്നത് വരെ പുതുക്കിയ നിരക്ക് പ്രത്യേകമായി പാക്കറ്റിൽ രേഖപ്പെടുത്തും. 

മിൽമ നിയോഗിച്ച സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിക്കുന്നത്. പാൽ ഉല്പാദനത്തിലും അനുബന്ധ മേഖലകളിലും ഉണ്ടായ ഗണ്യമായ ചെലവ് കണക്കിലെടുത്താണ് വില വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഇളം നീല പായ്ക്കറ്റിലുള്ള 500 മില്ലി ലിറ്ററിൻറെ ടോൺഡ് പാലിന് 25 രൂപയും കടുംനീല പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോൺഡിന് 26 രൂപയുമാണ് പുതുക്കിയ നിരക്ക്. 

പുതുക്കിയ നിരക്ക് 

ടോൺഡ് മിൽക്ക് 500 മില്ലിലിറ്റർ (ഇളം നീല പായ്ക്കറ്റ് ) - പഴയ വില-22, പുതിയ വില-25

ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല)- പഴയ വില- 23, പുതിയ വില- 26

കൗ മിൽക്ക് (പശുവിൻ പാൽ)-പഴയ വില -25, പുതിയ വില -28

ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലിറ്റർ (വെള്ള പായ്ക്കറ്റ് ) പഴയത് 25 രൂപ, പുതിയത് 28

Tags:    
News Summary - milma milk price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.