പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ

കൊച്ചി: പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവു വന്നതോടെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ പാൽ വില കൂട്ടാൻ തീരുമാനിച്ചത്​.  ലിറ്ററിന്​ എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആ​ലോചിച്ച്​ തീരുമാനിക്കും.

വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത്​ ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലി​​െൻറ വില കൂട്ടിയതുമാണ്​ വില വർധനവിന്​ കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്​.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടരലക്ഷം ലിറ്റർ പാൽ വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റർ പാലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും മിൽമ വാങ്ങുന്നത്. പാൽ നൽകുന്ന കർണാടകയും  തമിഴ്നാടും പാലിന്​ വില വർധിപ്പിച്ചതും തിരിച്ചടിയായി.  ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മിൽമ ആവശ്യപ്പെടുമെന്നാണ് സൂചന.

 

Tags:    
News Summary - milma plan to rise milk price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.