തിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയിൽനിന്ന് നിയമവും ചട്ടവും ലംഘിച്ച് ധാതുക്കൾ കടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. നിയമപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മണൽ, ലോഹങ്ങൾ, ലാറ്ററൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവ നീക്കംചെയ്യുന്നത് നിയമ വിരുദ്ധമാണ്.
സി.എ.ജി നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിൽ ചട്ടലംഘനം നടെന്നന് ന് കണ്ടെത്തി. ആലത്തൂർ താലൂക്കിലെ തേൻകുറിശി വില്ലേജിൽ ഏറ്റെടുത്ത മിച്ച ഭൂമിയിൽനിന്ന് ദീപം ഗ്രാനൈറ്റ് 11,764 ക്യൂ.മീ മെറ്റൽ ഗ്രാനൈറ്റാണ് നീക്കം ചെയ്തത്. ഇതിൽ കേസെടുത്ത് സ്റ്റോപ് മെമ്മോ നൽകിയത് 2018 ഫെബ്രുവരി 18നാണ്. പുതുക്കോട് വില്ലേജിലെ മിച്ചഭൂമിയിൽനിന്ന് ഗ്ലോബൽ ഗ്രാനൈറ്റ് 39,280 മെട്രിക് ടൺ നീക്കംചെയ്തതിന് 20 ലക്ഷം പിഴയും ഒടുക്കണമെന്ന് ജിയോളജിസ്റ്റ് നിർദേശിച്ചു.
ഒടുവിൽ ഹൈകോടതി നിർദേശിച്ച പ്രകാരം ഉത്തരവ് പരിഷ്കരിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. എട്ട് ലക്ഷം അടയ്ക്കണമെന്ന് ഉത്തരവിട്ടെങ്കിലും തുക അടച്ചിട്ടില്ല. സുൽത്താൻബത്തേരി താലൂക്കിലെ അമ്പലവയലിൽ ഏറ്റെടുത്ത മിച്ചഭൂമിയിൽ സി. ലൂക്ക എന്നയാളും മറ്റ് അഞ്ചുപേരും ചേർന്നാണ് കരിങ്കൽ ഖനനം നടത്തിയതെന്ന് റിേപ്പാർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെ.എൽ.എ, കെ.എൽ.ആർ നിയമങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ഏറ്റെടുത്ത മിച്ചഭൂമി ഉപയോഗിക്കേണ്ടത്. ചട്ടപ്രകാരം മിച്ചഭൂമി പതിച്ചുനൽകുകയും പൊതു ആവശ്യങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്യാം. പൊതു ആവശ്യത്തിനായി മാറ്റിെവച്ച ഭൂമി സ്വകാര്യവ്യക്തികൾക്ക് ക്രമവിരുദ്ധമായി പതിച്ചുനൽകിയെന്നും സി.എ.ജി പരിശോധനയിൽ കണ്ടെത്തി.
കാസർകോട് ഹോസ്ദുർഗ് താലൂക്കിലെ ചീമേനി വില്ലേജിൽ ഏറ്റെടുത്ത 1268 ഏക്കർ മിച്ചഭൂമി 1977ൽ പ്ലാേൻറഷൻ കോർപറേഷന് കൈമാറി. ഇതുൾപ്പെടെ 3714 ഏക്കർ പാട്ടത്തിന് നൽകാൻ സർക്കാർ 2004ൽ ഉത്തരവിട്ടു. നിലമ്പൂർ താലൂക്കിലെ വണ്ടൂർ വില്ലേജിൽ 1988ൽ 9.50 ഏക്കർ മിച്ചഭൂമി 1988ൽ സർക്കാർ ഏറ്റെടുത്തിരുന്നു.
ഇത് ലാൻഡ് ബോർഡ് പൊതു ആവശ്യത്തിനായി നീക്കിവെച്ചു. അതിൽനിന്ന് അഞ്ചേക്കർ ഭൂമി വണ്ടൂരിലെ ഇന്ദിരാജി മെമ്മോറിയൽ സൊസൈറ്റി എന്ന സ്വകാര്യ സംഘടനക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ 2014ൽ യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടു. കോട്ടയം മീനച്ചിൽ താലൂക്കിലും കൽപറ്റ വില്ലേജിലും സമാനമായ ചട്ടലംഘനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.