കൂറ്റനാട്: അവധി ദിവസങ്ങളില്‍ ഖനനം നടത്തുകയായിരുന്ന വാഹനങ്ങള്‍ റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം സബ്കലക്ടറുടെ പ്രത്യേക റവന്യൂ വിജിലൻസ് സ്ക്വാഡ് ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് പരിധികളിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം നടത്തിയ എട്ട് വാഹനങ്ങൾ പിടികൂടിയത്.
നെല്ലായ വില്ലേജ് പരിധിയിൽ കുളപ്പടയിൽ പ്രവർത്തിക്കുന്ന മൂന്ന് കരിങ്കൽ ക്വാറിയിൽ നിന്നും ഏഴ് വാഹനങ്ങളും ആനക്കര വില്ലേജ് മലമക്കാവ് താലപ്പൊലി കുന്നിൽ ചെങ്കൽ ഖനനം നടത്തി കടത്തിയിരുന്ന ഒരു ടിപ്പർ ലോറിയും സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു.
പ്രദേശവാസികളുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു മലമല്‍കാവിലെ പരിശോധന. ഇതിനിടെ മലമല്‍കാവില്‍ ചെങ്കല്‍ലോറികള്‍ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.സി കൃഷ്ണകുമാർ, പി.ആര്‍ മോഹനൻ, വില്ലേജ് ഓഫിസർമാരായ സി. അലി, എ. സുമേഷ്, വി.എഫ്.എമാരായ കെ. ഷാജി, എസ്. സെബാസ്റ്റ്യൻ, കെ. ഷാജി, എം. മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.