നവ കേരള സദസിൽ ത​നിക്കെതിരെ വന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: നവകേരള സദസിനിടെ തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേസ് ഹൈകോടതിയുടെ പരിഗണനയിലാണിപ്പോൾ. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന് ദേവർകോവിൽ പറഞ്ഞു. ഇന്നലെ വടകരയിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രിക്കെതിരെയുള്ള പരാതി എത്തിയത്.

ഈ പരാതിക്ക് പിന്നിൽ രാഷ്ടീയ എതിരാളികളാണ​്. ആർക്കും പണം നൽകാനില്ല. സദസി​െൻറ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ- മെയിൽ വഴി പരാതി നൽകിയതായി പറയുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ന​വകേരള സദസിൽ പരാതി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി. 

Tags:    
News Summary - Minister Ahmed Dewar Kovil said the complaint was politically motivated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.