തിരുവനന്തപുരം: ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ നിയമ പ്രകാരം വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കും. നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, തെറ്റിദ്ധരിച്ചാണ് മലയോര കർഷകർ സമരം ചെയ്യുന്നത്. മാധവ് ഗാഡ്കിൽ അടക്കമുള്ളവർക്ക് ഇക്കാര്യം അറിയാമെന്നും ശശീന്ദ്രൻ പറഞ്ഞു.
വനം വകുപ്പിന് നിയമപ്രകാരമേ പ്രവർത്തിക്കാൻ സാധിക്കൂ. വനം വകുപ്പിനെ വിശ്വസമില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല. പോരായ്മകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. വയനാട്ടിൽ കടുവയെ പിടിച്ചതും പാലക്കാട് ആനയെ തളച്ചതും വിദഗ്ധരല്ല. വിദഗ്ധർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പി.ടി 7നെ മയക്കുവെടിവെച്ചത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ആദ്യ ഘട്ടം വിജയിച്ചെന്നും വനം മന്ത്രി പറഞ്ഞു. ദൗത്യസംഘത്തെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.