മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വെക്കണ​മെ​ന്ന് എൻ.സി.പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ സ്ഥാ​ന​മുൾപ്പെടെ രാ​ജി​വെക്കണമെന്ന് എൻ.സി.പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷം. എൻ.സി.പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ശ​ര​ദ് പ​വാ​റി​നൊ​പ്പം നി​ല്‍​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാനാണ് പുതിയ നീക്കം. ഇതിനിടെ, അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാലിക്കാത്തവർക്കെതിരെ ന​ട​പ​ടി​യെ​ടു​ക്കാനും തീരുമാനിച്ചിരിക്കയാണ്.

നിലവിൽ, അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്തി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി ചി​ഹ്ന​വും അ​ജി​ത് പ​വാ​റി​നാ​ണ്. ശ​ര​ദ് പ​വാ​റാ​ണ് യ​ഥാ​ര്‍​ഥ എ​ന്‍​.സി.പിയെന്നു ശ​ശീ​ന്ദ്ര​ന്‍ പ​റ​യു​ന്നെ​ങ്കി​ല്‍, പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​ര്‍ ആ ​സ്ഥാ​നം രാ​ജി​വെക്കണമെന്നാണ് അ​ജി​ത് പ​വാ​ര്‍ പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എന്നാൽ, യ​ഥാ​ർ​ഥ എ​ന്‍​.സി.പി ശ​ര​ദ് പ​വാ​റി​ന്‍റേ​താ​ണെ​ന്ന് മന്ത്രി എ.കെ. ശ​ശീ​ന്ദ്ര​ന്‍ പറഞ്ഞു. ഇ​ത്, ജ​ന​പി​ന്തു​ണ കൊ​ണ്ട് തെ​ളി​യി​ക്ക​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താൻ തീരുമാനിച്ചു കഴിഞ്ഞതായും മ​ന്ത്രി പറയുന്നു. 

Tags:    
News Summary - Minister A.K. Saseendran Will have to resign?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.