തിരുവനന്തപുരം: പണിമുടക്കിയ കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്കെതിരെ വീണ്ടും ഗതാഗത മന്ത്രി ആന്‍റണി രാജു. ശമ്പളം കിട്ടാത്തതിന്‍റെ ഉത്തരവാദിത്തം അനാവശ്യമായി സമരം നടത്തിയവർക്കാണെന്ന് മന്ത്രി പറഞ്ഞു.
സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കും. ഇവരുടെ പട്ടിക മാനേജ്മെന്‍റ് തയാറാക്കും. കെ.എസ്.ആർ.ടി.സിയുടെ ശമ്പള കാര്യത്തിൽ ഇടപെടില്ലെന്നും ആന്‍റണി രാജു വ്യക്തമാക്കി.
കഴിഞ്ഞ പത്തിന് ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും സമരം നടത്തിയവരോട് സർക്കാർ ഉത്തരവാദിത്തം കാണിക്കണോയെന്നും അതിൽ എന്ത് ന്യായമാണുള്ളതെന്നും മന്ത്രി ചോദിച്ചു. കൈയ്യിൽ പണം വെച്ച് മാനേജ്മെന്‍റ് കൊടുക്കാതിരിക്കുന്നില്ല. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന മനോഭാവം മാറണമെന്നും ആന്‍റണി രാജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.