നോക്കുകൂലി  അളിഞ്ഞ സംസ്ക്കാരമാണെന്ന് മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: നോക്കുകൂലി  അളിഞ്ഞ സംസ്ക്കാരമാണെന്ന് മന്ത്രി ജി. സുധാകരൻ.  ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലാണ് ഈ  രീതി കൂടുതലും നിലനിൽക്കുന്നത്. നോക്കുകൂലിയെ നിയന്ത്രിക്കാൻ ജനങ്ങളും, രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണം. ഇതിനെതിരെ താൻമാത്രം പ്രതികരിച്ചിട്ട് കാര്യമില്ല. പരസ്യമായി എതിർത്തില്ലെങ്കിലും നേതാക്കൾ നോക്കുകൂലിക്കാരെ രഹസ്യമായിട്ടെങ്കിലും എതിർക്കണം. 

സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ് നോക്കുകൂലിയുടെ കാര്യത്തിൽ പരാതി ലഭിച്ചില്ലെന്ന് പറയുമ്പോൾ ട്രേഡ് യൂനിയൻ സെക്രട്ടറി പരാതി കിട്ടിയെന്നും പറഞ്ഞാണ് രംഗത്ത് എത്തിയത്. നാട്ടിലുണ്ടാകുന്ന നല്ല വികസനങ്ങളും, ജനങ്ങൾക്കുള്ള സഞ്ചാരസ്വാന്ത്ര്യവുമാണ് ഇല്ലാതാകുന്നത്. മാധ്യമപ്രവർത്തകർ  ഇത്തരം സംഭവങ്ങൾ പുറത്ത് കൊണ്ടുവന്നത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു

Tags:    
News Summary - minister g sudhakaran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.