പൊതുമരാമത്ത്​ മന്ത്രിയോട്​ നേരിട്ട്​  പരാതി പറയാം

തി​രു​വ​ന​ന്ത​പു​രം:  പൊ​തു​മ​രാ​മ​ത്ത്​- ര​ജി​സ്​​ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നോ​ട്​ അ​ദ്ദേ​ഹ​ത്തി​​െൻറ വ​കു​​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ നേ​രി​ട്ട്​ പ​രാ​തി​പ്പെ​ടാ​ൻ സൗ​ക​ര്യം. എ​ല്ലാ മാ​സ​വും ആ​ദ്യ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്ന​ര മു​ത​ൽ നാ​ല​ര​ വ​രെ​യാ​ണ്​ അ​വ​സ​രം. 1800 425 7771 ന​മ്പ​റി​ൽ ടോ​ൾ ഫ്രീ​യാ​യാ​ണ്​ വി​ളി​ക്കേ​ണ്ട​ത്​. പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​​െൻറ ഉ​ദ്​​ഘാ​ട​നം ഇൗ​മാ​സം 14ന്​ 3.30​ന്​ ക​വ​ടി​യാ​ർ കെ.​എ​സ്.​ടി.​പി ഒാ​ഫി​സി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും.

എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ​ര വ​രെ ഇ​തേ ന​മ്പ​റി​ൽ വി​ളി​ച്ച്​ ജീ​വ​ന​ക്കാ​രോ​ട്​ പ​രാ​തി​പ്പെ​ടാ​നും സൗ​ക​ര്യ​മു​ണ്ട്. ഫോ​ണി​ൽ പ​രാ​തി കേ​ൾ​ക്കാ​ൻ ര​ണ്ടു ഷി​ഫ്​​റ്റു​ക​ളി​ലാ​യി നാ​ലു ജീ​വ​ന​ക്കാ​ർ ഒാ​ഫി​സി​ലു​ണ്ടാ​കും. പ​രാ​തി​ക്കാ​ര​​െൻറ ആ​വ​ശ്യം പ​രി​ഹ​രി​ച്ച്​ എ​ൻ​ജി​നീ​യ​ർ തി​രി​ച്ചു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ സം​വി​ധാ​നം. പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ങ്കി​ൽ അ​ക്കാ​ര്യം പ​രാ​തി​ക്കാ​​ര​നെ​യും പ​രാ​തി​സെ​ല്ലി​ലും അ​റി​യി​ക്കും. 

Tags:    
News Summary - Minister G Sudhakaran says complaints-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.