മലപ്പുറം: മലപ്പുറം വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് വീണ് ഗർഭിണിക്ക് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങിനിടെയാണ് വാലില്ലാപുഴ സ്വദേശിനിയായ ഫർബിനക്ക് പരിക്കേറ്റത്.
വീടിന്റെ ഓട് തകർത്താണ് കല്ല് ദേഹത്തേക്ക് വീണത്. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാലില്ലാപുഴയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ക്രഷർ യൂനിറ്റിൽ നിന്നുമാണ് അപകടമുണ്ടായത്. ഒരു മാസം മുൻപും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.