ന്യൂഡല്‍ഹി: ഏതെങ്കിലും ഒരു മനുഷ്യന് പൊരുത്തമില്ളെങ്കില്‍ അയാളുടെകൂടി പണമടങ്ങുന്ന സബ്സിഡി ഹജ്ജ് തീര്‍ഥാടനത്തിന് സ്വീകരിക്കരുതെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി. ജലീല്‍. താന്‍ ഹജ്ജിന് പോകുന്നെങ്കില്‍ പൊരുത്തമില്ലാത്ത പണം സബ്സിഡിയായി സ്വീകരിക്കുന്നത് വേണ്ടെന്നുവെക്കും. ഹജ്ജ് സബ്സിഡിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജലീല്‍.
ഹജ്ജ് സബ്സിഡി നല്‍കുന്നതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുയരുന്നു. ഹജ്ജിന് സബ്സിഡി നല്‍കുന്നതില്‍ അവര്‍ക്ക് പൊരുത്തമില്ളെന്നാണ് ഇതിനര്‍ഥം. അത്തരം പണമുപയോഗിച്ച് ഹജ്ജിന് പോകരുത്.
വിമാനക്കമ്പനികള്‍ക്ക് കൊടുക്കാന്‍ ഉപയോഗിക്കുന്ന സബ്സിഡി ഒഴിവാക്കി പകരം ഹജ്ജ് വിമാന സര്‍വിസിന് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ച് യാത്രാ ചെലവ് ചുരുക്കണമെന്ന് സമുദായത്തിനകത്ത് നിന്നുയരുന്ന അഭിപ്രായത്തെ താന്‍ പിന്തുണക്കുന്നതായി ജലീല്‍ പറഞ്ഞു. ഹജ്ജ് സര്‍വിസിലെ കുത്തക അവസാനിപ്പിച്ച് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടെന്നും ഈ ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുമ്പാകെ ഉന്നയിച്ചെന്നും ജലീല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.