പെൺകുഞ്ഞുങ്ങളെ ചേലാകർമത്തിന് വിധേയമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും- ശൈലജ

കണ്ണൂര്‍: കേരളത്തിൽ പെണ്‍കുഞ്ഞുങ്ങളെയും ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതിക്രൂരവും പ്രാകൃതവുമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം തെളിവുകളോടെ ഇപ്പോഴാണ് പുറത്തുവന്നത്. 

ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാനാവാത്ത പ്രാകൃതമായ നടപടിയാണിത്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ മാത്രമല്ല, സ്ത്രീത്വത്തോടുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണം. ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ പ്രാകൃത ആചാരം ഉണ്ടെന്നു വ്യക്തമായപ്പോള്‍ തന്നെ  മഹിളാസംഘടനകളെല്ലാം ശക്തമായി അപലപിച്ചിരുന്നു.

ഇതേക്കുറിച്ച് ഡി.എം.ഒ.യോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

Tags:    
News Summary - Minister K K Shailaja about femake mutation-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.