വൈദ്യുതി ബന്ധം ഇന്നുതന്നെ പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം വിതച്ച സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പരമാവധി ചൊവ്വാഴ്ചതന്നെ പുനസ്ഥാപിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി.

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിൽ വരുന്ന എകദേശം മൂന്നു കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. രണ്ടു ട്രാൻസ്‌ഫോർമർ ഒലിച്ചുപോവുകയും മൂന്നു ട്രാൻസ്‌ഫോർമറുകൾ നിലം പൊത്തിയിട്ടുമുണ്ട്.

രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 350ഓളം വീടുകളുടെ സർവീസ് പൂർണമായും തകരാറിലായിട്ടുണ്ട്.

ദുരന്ത ബാധിത മേഖലയിലെ ഏഴ് ട്രാന്‍സ്ഫോര്‍മര്‍ (ഏകദേശം 1400 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

Tags:    
News Summary - Minister K Krishnankutty said that electricity connection will be restored today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.