കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കു നേരെ സ്വന്തം കുടുംബങ്ങളിൽ നിന്നു തന്നെയുള്ള ലൈംഗികാതിക്രമം വർധിക്കുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ. സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന യാഥാസ്ഥിതിക മാനസികാവസ്ഥയില്‍ മാറ്റം വന്നാലേ ഇത് തടയാനാകൂ എന്ന് അവർ പറഞ്ഞു. ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലയിലും ഉടന്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെൻററുകള്‍ക്കായി കേന്ദ്രം 40 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് നാല് ജില്ലകളില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സെൻറർ തുടങ്ങും. വൈദ്യ^നിയമ സഹായം, െപാലീസ്, ഷോര്‍ട്ട് സ്‌റ്റേ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി സാമൂഹിക നീതി വകുപ്പിെൻറ നേതൃത്വത്തില്‍ ക്രഷ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.