മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് മന്ത്രി കെ.ടി. ജലീലിട്ട പോസ് റ്റിനെ വി.ടി. ബൽറാം വിമർശിച്ചതോടെ ഇരുവരും തമ്മിൽ ഫേസ്ബുക് പോര് മുറുകുന്നു. ‘ശ്ശെടാ, പോസ്റ്ററൊട്ടിപ്പിനും കൂ ലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ’ എന്ന ജലീലിെൻറ ട്രോളിനെതിര െ ബൽറാം രംഗത്തെത്തി. ഉത്തരേന്ത്യക്കാരെ അപമാനിക്കുന്ന പരാമർശമെന്ന് വിമർശിച്ച ബൽറാം, മന്ത്രിയെ മന്ദബുദ്ധിയെന ്ന് വിശേഷിപ്പിച്ചു. ഇതോടെ ഇരുവരും കൊണ്ടും കൊടുത്തും മുന്നേറുകയാണ്.
ജമാഅത്തെ ഇസ്ലാമി പിന്തുണയോടെ കേരളത് തിൽ മത്സരിക്കുന്നത് അപകടകരമാണെന്നായിരുന്നു, രാഹുലിനുള്ള ജലീലിെൻറ മറ്റൊരു ഉപദേശം. സംഘ്പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽനിന്ന് പിന്മാറണമെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ‘എജ്ജാതി ദുരന്ത’മാണെന്ന് ബൽറാമിെൻറ മറുപടി വന്നു. തിങ്കളാഴ്ച ജലീലിെൻറ വക മറ്റൊന്ന്: ‘ജോലികൾ ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് ൈകയും കെട്ടിയിരുന്ന് കുഴിമടിയന്മാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ മൊറോണുകളായ (മന്ദബുദ്ധി) തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽപെട്ടിെല്ലങ്കിലല്ലേ അദ്ഭുതമുള്ളൂ. ’ -ജലീൽ തിരിച്ചടിച്ചു.
ഇസ്ലാമോഫോബിയ പോലെതന്നെ വെറുക്കപ്പെടേണ്ടതാണ് ‘കമ്യൂണിസ്റ്റോഫോബിയ’യുമെന്ന് മന്ത്രി പറയുന്നു. ഇതിന് താഴെയിട്ട കമൻറിൽ ‘കമ്യൂണിസ്റ്റ് ക്രൂരതകൾ’ അക്കമിട്ട് നിരത്തുന്ന ബൽറാം, ഇതിനു തുല്യമാണോ, ലോകത്ത് വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയിൽ ആർ.എസ്.എസും കൃത്യമായ വർഗീയ ലക്ഷ്യത്തോടെ ഉയർത്തുന്ന ഇസ്ലാമോഫോബിയ എന്നും ചോദിക്കുന്നു. ‘താങ്കളെപ്പോലെ ചരിത്രത്തിൽ ഡോക്ടറേറ്റുള്ള ഒരാൾ ഇങ്ങനെ പറഞ്ഞാൽ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ അഴുകിയ ചാണകമായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങൾ’ എന്നും പരിഹസിക്കുന്നുണ്ട്.
വൈകാതെ ജലീലിെൻറ അടുത്ത പോസ്റ്റ്: ‘ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വിദ്വേഷം ജനിപ്പിക്കാനാണ് സംഘികൾ ശ്രമിക്കുന്നതെങ്കിൽ മുസ്ലിംകളെയും കമ്യൂണിസ്റ്റുകാരെയും രണ്ട് ധ്രുവങ്ങളിൽ നിർത്താനാണ് ഖദറിട്ട ചില അകം കറുത്തവർ ശ്രമിക്കുന്നത്. മഹാനായ എ.കെ.ജിയെ ബാലപീഡനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം.’ എന്നും തിരിച്ചടിക്കുന്നു. അതേസമയം, ജലീലിെൻറ പോസ്റ്റിന് താഴെ ബൽറാമിട്ട കമൻറിനാണ് കൂടുതൽ ആളുകൾ ലൈക് അടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.