കൽപറ്റ: വീല്‍ചെയറിലിരുന്ന് സിവിൽ സർവിസ് സ്വപ്നം എത്തിപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വീട്ടിലെത്തി. ഷെറിന്‍ ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഷെറിന്‍ ഷഹാനയെ പൊന്നാടയണിയിച്ച് മന്ത്രി അഭിനന്ദിച്ചു.
കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന്‍. സിവില്‍ സര്‍വിസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ നേടിയത്. ടെറസില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വിസ് പരിക്ഷക്ക് തയാറെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.