സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷിന്റെ നിർദേശം

തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷിന്റെ നിർദേശം. ജില്ലാതല ഓഫീസർമാർ മുതൽ മുകളിലേക്കുള്ളവരുടെ പ്രത്യേക യോഗം വിളിച്ചുചേർത്താണ് മന്ത്രി നിർദേശം നൽകിയത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ നല്ല ജാഗ്രതയും പ്രത്യേകമായ നിരീക്ഷണവും ഉറപ്പാക്കണം.

മയക്കുമരുന്ന് വ്യാപനം തടയുന്നതിന് പ്രത്യേക ശ്രദ്ധ വേണം. സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഉറപ്പാക്കണം. സ്കൂളുകളിൽ നിരീക്ഷിക്കാൻ വനിതാ ഓഫീസർമാരെയും നിയോഗിക്കണം. ആവശ്യമെങ്കിൽ പ്രത്യേക സ്ക്വാഡും രൂപീകരിക്കാം. ഇതിന് വേണ്ടി വനിതാ എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

വിദ്യാലയ പരിസരത്തെ കടകളിലെ നിരീക്ഷണവും ശക്തിപ്പെടുത്തണം. സ്കൂളുകളിൽ ജനജാഗ്രത സമിതിയുടെ പ്രവർത്തനം സജീവമാണെന്ന് ഉറപ്പാക്കണം.രക്ഷിതാക്കൾക്കുള്ള പരിശീലനം, ബോധവത്കരണം എന്നിവ ശക്തമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കണം. അയൽസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകണം. ജില്ലാ തലത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന കർശനമാക്കണം. മയക്കുമരുന്ന്, വ്യാജമദ്യം ഇവയുടെ വ്യാപനം കുറയ്ക്കണം. കള്ളുഷാപ്പ് കേന്ദ്രീകരിച്ച് മായം ചേർക്കൽ പോലെയുള്ള നിയമവിരുദ്ധ നടപടികൾ നടക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണം. അനധികൃത മദ്യ വില്പനയ്ക്ക് എതിരെയുള്ള പരിശോധനയും ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ എക്സൈസ് കമീഷണർ മഹിപാൽ യാദവ്, അഡീഷണൽ കമീഷണർ പി.എം. പ്രദീപ്, ജോയിന്റ് കമീഷണർ ആർ. ഗോപകുമാർ, നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ്, ജില്ലാ തലം മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Minister M.B.Rajesh should ensure strong monitoring centered on schools.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.