കാഞ്ഞങ്ങാട്: ജനങ്ങൾക്കുമേൽ കുതിരകയറുന്ന പൊലീസുകാരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭരണകൂടത്തിന്റെ മർദനോപകരണം തന്നെയാണ് പൊലീസ്. ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്നവരെയും വർഗീയത പടർത്താൻ ശ്രമിക്കുന്നവരെയും പ്രതിരോധിച്ചാണ് മർദനോപകരണമായി മാറേണ്ടത്. അല്ലാതെ പഴയ ചില രീതികൾ തികട്ടിവന്ന് ജനങ്ങൾക്കുമേൽ കുതിരകയറുകയല്ല വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.