പ്രാദേശിക തൊഴിലുകൾ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: പ്രാദേശിക തൊഴിലുകൾക്ക് പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി പി.രാജീവ്. സ്കില്ലിങ് കളമശ്ശേരി യൂത്ത് (സ്കൈ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കളമശ്ശേരി നിയോജക മണ്ഡലത്തിലുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഇൻഡസ്ട്രി മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൈ പദ്ധതിയുടെ കീഴിൽ പ്രദേശികമായ തൊഴിലവസരങ്ങൾ കണ്ടെത്തി, അഭ്യസ്ത വിദ്യരായ യുവാക്കളെയും, വീട്ടമ്മമാരെയും, അവിദഗ്ധ മേഖലയിൽ തൊഴിലെടുക്കുന്നവരെയും, ഈ തൊഴിലവസരങ്ങൾ വിനിയോഗിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ നൈപുണ്യ വികസന കോഴ്സുകൾ നൽകിയും തൊഴിൽ മേളകൾ സംഘടിപ്പിച്ചും തൊഴിലിടങ്ങളിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ മുന്നോടിയാണ് ഈ ചർച്ച എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, കീഡ് സി.ഇ.ഒ ശരത് വി.രാജ്, കുസാറ്റ് - ഡിപ്പാർട്മെന്റ് ഓഫ് യൂത്ത് അഫയർസ് ഡയറക്ടർ ഡോ.പി.കെ ബേബി, അസാപ് കേരള സ്റ്റേറ്റ് കോ ഓഡിനേറ്റർ ടി.വി ഫ്രാൻസിസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കാർത്തിക ഭാസ്കർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തിയ പരിപാടിയിൽ വ്യവസായ സ്ഥാപനങ്ങളുടെ അറുപതോളം പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - Minister P. Rajeev wants to promote local jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.