ഇളങ്ങുളം (കോട്ടയം): ‘മാജിക് വോയ്സി’ന്റെ മാന്ത്രിക ശബ്ദങ്ങൾക്ക് കന്യാസ്ത്രീകളോടൊപ്പം നൃത്തച്ചുവടുകൾ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി ഡോ.ആർ. ബിന്ദു. ‘പാലാ പള്ളി തിരുപ്പള്ളി...'എന്ന ഹിറ്റ് ഗാനത്തിനാണ് മന്ത്രി സദസ്യർക്കൊപ്പം ചുവടുവെച്ചത്.
ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച 'മാജിക് വോയ്സ്' ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി സദസ്സിലിരുന്ന് ഗാനമേള ആസ്വദിക്കുകയായിരുന്നു. ഗായകൻ എം.ജി. മുരളീദാസ്, പാലാ പള്ളി...എന്ന പാട്ടുതുടങ്ങിയപ്പോൾ സദസ്സിലെ വയോധികരിൽ ചിലർ നൃത്തം തുടങ്ങി. പാമ്പോലി സെറിനിറ്റി ഹോമിലെ വയോധികരുമായെത്തിയ കന്യാസ്ത്രീകളും അവർക്കൊപ്പം ചേർന്നു.
ഇതിനിടെ കന്യാസ്ത്രീകളിലൊരാൾ മന്ത്രിയുടെ കൈപിടിച്ച് ചുവടുവെച്ചു. പിന്നെ മന്ത്രിയും അവർക്കൊപ്പം ചേർന്നു. പാട്ട് തീരുന്നതുവരെ മന്ത്രി ചുവടുവെച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, അംഗം മാത്യൂസ് പെരുമനങ്ങാട്ട്, ജില്ലാപഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ, ജോസ്‌മോൻ മുണ്ടയ്ക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.