തിരുവനന്തപുരം: പേവിഷബാധ വാക്സിനേഷൻ ശക്തമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജന്തുക്ഷേമ പരിപാടികൾ ജനകീയമാക്കും. ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
100ൽ 95 നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിന് ഏക പോംവഴിയെന്ന് കർണാടക മിഷൻ റേബീസ് ഓപറേഷൻ മാനേജർ ഡോ. ബാലാജി ചന്ദ്രശേഖർ പറഞ്ഞു. സ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
കൗൺസിലർ പാളയം രാജൻ അധ്യക്ഷതവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, ഡോ. പി.ബി. ഗിരിദാസ്, മരിയ ജേക്കബ്, ഡോ. വിനുജി ഡി.കെ, ഡോ. നാഗരാജ്, ഡോ. ബീനാബീവി, ഡോ. റെനി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.