തിരുവനന്തപുരം: ഒരാഴ്ച കൊണ്ട് പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി. പ്രസാദ്. കൂടുതൽ പച്ചക്കറി വരും ദിവസങ്ങളിലെത്തും. നേരിട്ട് ബന്ധപ്പെട്ട് പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സംഭരിക്കുന്ന പച്ചക്കറി ഉടൻ വിപണിയിലെത്തിക്കും.
ബോധപൂർവം വില ഉയർത്തുന്നവർക്കെതിരെ നടപടി എടുക്കും. വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽ കർഷർക്കുള്ള കുടിശ്ശിക ഉടൻ നൽകും. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറി തൈ ലഭ്യമാക്കും.
ഇരുപത് ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് ആനയറ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തി. തിരുനെൽവേലിയിൽനിന്നും മൈസൂരുവിൽനിന്നും പച്ചക്കറി എത്തുന്നുണ്ട്. വില ഉയർന്നുതെന്ന നിൽക്കുകയാണ്. കിലോക്ക് 30 മുതല്‍ 40 വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും 80 രൂപ വരെയായി ഉയർന്നു. തക്കാളിക്ക് നൂറ് കടന്നു. അപ്രതീക്ഷിത മഴ കാരണം കേരളത്തിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞു. കർണാടകയിലെയും തമിഴ്നാട്ടിലെയും ഉൽപാദനത്തെയും മഴ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.