കോഴിക്കോട്: നിപബാധിച്ച് മരണമുഖത്ത് എത്തിയെങ്കിലും ജീവിതത്തിെൻറ പ്രതീക്ഷയിലേക്ക് തുഴയെറിഞ്ഞു വിജയിച്ചവരെ തേടി മന്ത്രിയെത്തി. നേരത്തേ നിപ സ്ഥിരീകരിച്ച കൊയിലാണ്ടി സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അജന്യ, നിപബാധിച്ച് മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷ് എന്നിവരെയാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും സംഘവും ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി െഎസൊലേഷൻ വാർഡിൽ സന്ദർശിച്ചത്.
മൂന്നാഴ്ചമുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ തുടർ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ലോകത്തുതന്നെ നിപ വൈറസ് പോസിറ്റീവ് ആയ രോഗികളിൽ പിന്നീട് നെഗറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത് ആദ്യ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ബീച്ച് ആശുപത്രിയിൽ പഠിച്ച നഴ്സിങ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇേൻറൺഷിപ് ചെയ്യുേമ്പാഴാണ് രോഗം ബാധിച്ചത്. ഇരുവരുമായും സംസാരിച്ചെന്നും തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി ഇവർ ആശുപത്രി വിടുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കൽ കോളജിൽ നിലവിലുള്ള രീതിയിൽതന്നെ ഇവർ വീടുകളിൽ കഴിയണം. പ്രതിരോധശേഷി കുറവായതിനാൽ സന്ദർശകരുടെ ഇടപെടലുകളില്ലാതെ പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. മറ്റു അസുഖങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ കർശനമായി സ്വീകരിക്കണം. ഇവർക്ക് റിബവിറിനും അനുബന്ധ മരുന്നുകളുമാണ് നൽകിയതെന്നും ശരീരത്തിെൻറ പ്രതിരോധശേഷി നിർണായകമായിരിക്കാമെന്നും മന്ത്രി പറഞ്ഞു.
എ. പ്രദീപ് കുമാർ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഡോ. അരുൺ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.