തിരുവനന്തപുരം: സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്‍റെ വിശദാംശങ്ങള്‍ തേടി അന്വേഷണ ഏജൻസികൾ. 2018 ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്‍റെ വിരുന്ന്.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വെച്ചുള്ളതാണ് ചിത്രങ്ങൾ. ലൈഫ് മിഷൻ പദ്ധതിയിൽ കമീഷനായി നൽകിയെന്ന് ആരോപണം ഉയർന്ന നാലു കോടി രൂപയുടെ പങ്കു പറ്റിയവരിലും മന്ത്രിയുടെ മകൻ ഉൾപെട്ടതായും സൂചനകളുണ്ട്. കേന്ദ്ര ഏജൻസികൾ മന്ത്രിയുടെ മകനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.