തിരുവനന്തപുരം: ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നോട്ടക്കുറവാണ് രജിസ്ട്രേഷൻ വകുപ്പിൽ പ്രമോഷൻ കമ്മിറ്റി ചേരുന്നതിന് കാലതാമസം ഉണ്ടാക്കിയെതന്നും ഡി.പി.സി ഉടൻ ചേർന്ന് ഉദ്യോഗക്കയറ്റത്തിന് ലിസ്റ്റ് സമർപ്പിക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി ജി. സുധാകരൻ.
ഹയർ ഡി.പി.സിയുടെ ചെയർമാൻ നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും കൺവീനർ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലുമാണ്. രജിസ്േട്രഷൻ െഎ.ജി ഒന്നരമാസമായി അവധിയിലായതും കാലതാമസമുണ്ടാക്കി. പ്രിൻസിപ്പൽ സബ്രജിസ്ട്രാർ ഒാഫിസുകളിൽ മേധാവികളില്ലെന്ന 'മാധ്യമം' വാർത്തക്ക് നൽകിയ വിശദീകരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നടപടികൾ താമസിപ്പിക്കുന്നതിന് ഉന്നത ഇടപെടലുണ്ടെന്ന പരാമർശം ശരിയല്ല. വകുപ്പുതല പ്രമോഷൻ കമ്മിറ്റി വിളിക്കാനോ അതിൽ പെങ്കടുക്കാനോ മന്ത്രിമാർക്ക് ചുമതലയില്ല.
ബന്ധപ്പെട്ട ഭരണവകുപ്പും പി.എസ്.സിയും ചേർന്നാണ് നടത്തുന്നത്. ഡി.പി.സി വിളിക്കുന്നതിൽ സെക്രേട്ടറിയറ്റിലെ ഭരണവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും നോട്ടക്കുറവുണ്ടായത് അടിയന്തരമായി പരിഹരിക്കും. ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ലെന്നും കസേരക്ക് വിലപേശലെന്നുമുള്ള പരാമർശം ശരിയല്ല.
സബ്രജിസ്ട്രാർമാരുടെ 366 തസ്തികകളിൽ ആറ് തസ്തികകൾ മാത്രമാണ് ഒഴിവ്. സസ്പെൻഷനിലായതിനാലാണ് ഇവ ഒഴിച്ചിട്ടത്. ഇവിടെ ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് എന്നിവർക്ക് ചുമതല നൽകി. 26 ജില്ലാ രജിസ്ട്രാർമാരിൽ 21ലും ആളുണ്ട്.
മേയ് 31ലെ വിരമിക്കൽമൂലം വന്ന ഒഴിവുകളിൽ ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർക്ക് ചുമതല നൽകി. അഡ്മിസിനിസ്േട്രറ്റിവ് ട്രൈബ്യൂണൽ ഉത്തരവിൽ തിരുവനന്തപുരം എ.എസ്.ആർ തസ്തികയിലെ നിയമനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കോവിഡിനിടയിലും ഇൗ സാമ്പത്തികവർഷം 1,87,000 ആധാരം രജിസ്റ്റർ ചെയ്ത് 750 കോടി രൂപ ഖജനാവിലേക്ക് സമാഹരിച്ചെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.