തിരുവനന്തപുരം: നിയമസഭാംഗങ്ങളായി താനൂരിൽ നിന്നുള്ള വി. അബ്ദുറഹ്മാനും നെന്മാറയിൽ നിന്നുള്ള സി.പി.എം അംഗം കെ. ബാബുവും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ സ്പീക്കറുടെ ചേംബറിലാണ് ചടങ്ങുകൾ നടന്നത്. അബ്ദുറഹ്മാൻ ദൈവനാമത്തിലും കെ. ബാബു സഗൗരവത്തിലും സത്യവാചകം ചൊല്ലി.
നിയമസഭാ സമ്മേളനം ആരംഭിച്ച മേയ് 24ന് ആരോഗ്യ കാരണങ്ങളാൽ ഇരു അംഗങ്ങളും ഹാജരായിരുന്നില്ല. രണ്ടാം പിണറായി സർക്കാറിൽ കായിക, ഹജ്ജ്, വഖഫ്, റെയിൽവേ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അബ്ദുറഹ്മാൻ.
മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന എം. വിൻസെന്‍റാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.