മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് സഹകരണം , രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ ആദരാജ്ഞലികൾ അർപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം കാൽ നൂറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുൻഗാമികളെ പോലെ ജനങ്ങൾക്കിടയിൽ സജീവമായി നിലകൊണ്ടു . മുസ്‌ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോൾ സ്വീകരിച്ച നിലപാടുകൾ അവധാനതയോടുള്ളതായിരുന്നു. പല നിർണായക തീരുമാനങ്ങളും സ്വീകരിക്കുമ്പോൾ അണികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും വിലയിരുത്തി. അദ്ദേഹം സൗഹൃദങ്ങൾക്ക് രാഷ്ട്രീയതീതമായ മാനങ്ങൾ കൽപ്പിച്ചിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ വിയോഗത്തിൽ ദു:ഖാർത്തരായ അണികൾ, നേതാക്കൾ, ബന്ധുമിത്രാദികൾ എന്നിവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.