ക്ലാസുകൾ ഷിഫ്​റ്റ്​ അടിസ്ഥാനത്തിൽ; സ്​കൂൾ തുറക്കാനുള്ള പദ്ധതി ഒക്​ടോബർ 15നകം തയാറാക്കും -മന്ത്രി

തിരുവനന്തപുരം: നവംബർ ഒന്നിന്​ സംസ്ഥാനത്തെ സ്​കൂളുകൾ തുറക്കുന്നതിന്​ ഒക്​ടോബർ 15ന് മുമ്പ് തയാറെടുപ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതി തയാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഷിഫ്​റ്റുകളാക്കിയായിരിക്കും കുട്ടികളെ സ്​കൂളിൽ എത്തിക്കുക​.

കൂടുതൽ കുട്ടികളുള്ള സ്​കൂളുകൾക്ക്​ അതിനനുസൃതമായ ക്രമീകരണങ്ങൾ വേണ്ടിവരും. സ്കൂൾ തുറക്കാൻ വിപുല പദ്ധതി തയാറായി വരുന്നതായും വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കും.

സംസ്ഥാനതലത്തിലും ജില്ലതലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ, കലക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവയും യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.

വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതെന്നും മറിച്ചുള്ള മാധ്യമ വാർത്തകൾ വാസ്​തവവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - minister v shivankutty about school reopening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.