തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചക്ക് ശേഷം നിയമസഭയിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടി പടിക്കെട്ടിൽ തെന്നിവീണു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ കൃഷി, ജലവിഭവ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച പൂർത്തിയായി അപരാഹ്ന സമ്മേളനം ആരംഭിപ്പോഴാണ് യോഗത്തിൽ പങ്കെടുക്കാന്‍ വേഗത്തില്‍ ഇറങ്ങിയപ്പോൾ പട്ടിക്കെട്ടിൽ തെന്നിവീണത്. ഉടൻ വാച്ച് ആൻഡ് വാർഡ് മന്ത്രിയെ പിടിച്ചെഴുന്നേൽപിച്ചു.
ശിവൻകുട്ടി വീണത് കണ്ട് മറ്റ് എം.എൽ.എമാരും മന്ത്രിമാരും വാതിൽക്കലേക്ക് ഓടിയെത്തി. ചെയറിലുണ്ടായിരുന്ന വി.ഡി. പ്രസേനൻ എല്ലാവരോടും അതത് സ്ഥാനങ്ങളിൽ ഇരിക്കാൻ നിർദേശിച്ചു. നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതിനാൽ മന്ത്രി പുറത്തേക്ക് പോയി. കാര്യമായ പരിക്കില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.