തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് മെഷീൻ വിതരണത്തിന് യോഗ്യത തെളിയിച്ചിട്ടും സി-ഡിറ്റിനെ തഴഞ്ഞ സംഭവത്തിൽ ഗതാഗതമന്ത്രി എം.ഡിയെയും എക്സിക്യൂട്ടിവ് ഡയറക്ടർമാരെയും നേരിട്ട് വിളിപ്പിച്ചു. ടെൻഡർ നടപടിയുടെ വിശദാംശം ആരായുന്നതിനാണ് തിങ്കളാഴ്ച മന്ത്രിയുടെ ഒാഫിസിൽ നിർണായക യോഗം.
ഇതിനിടെ തങ്ങൾ സമർപ്പിച്ച സംവിധാനത്തിെൻറ വിശദാംശങ്ങളും കെ.എസ്.ആർ.ടി.സിയിൽ നടന്ന സാേങ്കതിക പരിശോധനയുെട വിശദ റിപ്പോർട്ടുമടക്കം സി-ഡിറ്റ് അധികൃതർ മന്ത്രിക്ക് കൈമാറി. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ടെൻഡർ ഫയലുകൾ യോഗത്തിൽ വിലയിരുത്തിയേക്കും. സാേങ്കതിക പരിശോധനയിൽ അത്യാധുനിക സേങ്കതങ്ങളടങ്ങിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.ടി.എം) അവതരിപ്പിച്ച് സി-ഡിറ്റ് യോഗ്യത തെളിയിച്ചിട്ടും മറ്റൊരു ഏജൻസിക്ക് ടെൻഡർ നൽകാൻ കെ.എസ്.ആർ.ടി.സിയിലെ ഉന്നതർ ശ്രമം നടത്തിയതായാണ് ആരോപണം.
സാേങ്കതിക പരിശോധനയിെല സുതാര്യതയില്ലായ്മ ചൂണ്ടിക്കാണിച്ച് നേരത്തേ സി-ഡിറ്റ് അധികൃതർ മന്ത്രിയുടെ ഒാഫിസിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ടെൻഡർ സംബന്ധിച്ച സകല ഫയലുകളും അടിയന്തരമായി ഒാഫിസിലെത്തിക്കാൻ മന്ത്രി നിർദേശിച്ചിരുെന്നങ്കിലും ഏറെ വൈകിയാണ് ഫയലുകൾ നൽകിയത്. ടെൻഡർ നടപടികൾ നടക്കുന്നതിനാൽ ഫയലുകൾ പരസ്യമാക്കാൻ കഴിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഇവ വേഗം തിരികെ വാങ്ങുകയും ചെയ്തിരുന്നു. ബുധനാഴ്ച കെ.എസ്.ആർ.ടി.സി ബോർഡ് യോഗം ചേരാനിരിക്കുകയാണ്.
എന്നാൽ ബോർഡംഗങ്ങളിൽ അധികപേർക്കും സാേങ്കതിക പരിശോധനയെ കുറിച്ചോ, ടെൻഡർ നടപടികളെ കുറിച്ചോ ധാരണയില്ല. ബോർഡ് യോഗം അംഗീകരിച്ചാലേ ടെൻഡർ നൽകാനാവൂ. ഒന്നര മാസം മുമ്പ് തിരുവനന്തപുരം-പൊന്മുടി റൂട്ടിലായിരുന്നു ടിക്കറ്റ് മെഷീൻ വിതരണത്തിനായുള്ള സാേങ്കതിക പരിശോധന.തിരുവനന്തപുരത്തു നിന്ന് ബ്രൈമൂറിലേക്കും തിരിച്ചും പിന്നീട് തിരുവനന്തപുരത്തുനിന്ന് െപാന്മുടിയിലേക്കും തിരിച്ചുമടക്കം നാല് ട്രിപ്പുകളിലാണ് ടിക്കറ്റ് മെഷീെൻറ സാേങ്കതിക പരിശോധന നടന്നത്.
സി-ഡിറ്റ് സമർപ്പിച്ചത്
പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ജി.പി.എസ്, കറൻസി രഹിത ഇടപാട് എന്നിവയുടെ സംയുക്ത പരീക്ഷണത്തിലാണ് ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനും മറ്റ് അനുബന്ധ സൗകര്യങ്ങളും സി-ഡിറ്റ് പ്രദർശിപ്പിച്ചത്.
എല്ലാത്തരം ബാങ്കിങ് വാലറ്റും ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ക്യൂ ആർ കോഡ്-ബാർകോഡ് റീഡറുകളുമടങ്ങിയതാണ് സി-ഡിറ്റിെൻറ ഇ.-ടി.-എം.- കാമറ, ജി.-പി.-സി, എൻ.-എഫ്.-സി, ബ്ലൂടുത്ത് എന്നിവക്ക് പുറമെ റിസർവേഷൻ സംവിധാനവും പുതിയ മെഷീനിൽ സി-ഡിറ്റ് ഉറപ്പ് നൽകിയിരുന്നു.ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷനും 256 ജി.-ബി വരെയുള്ള ഉയർന്ന സംഭരണശേഷിയും ഫോർ ജിയുമായിരുന്നു മറ്റൊരു വാഗ്ദാനം.
കെ.എസ്.ആർ.ടി.സി ഒാർഡിനറി, ഗ്രാമീണ സർവിസ്: വിജിലൻസ് പരിശോധന ശക്തമാക്കുന്നു
എസ്. ഷാജിലാൽ
കൊല്ലം: വരുമാനചോർച്ച തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒാർഡിനറി, ചെയിൻ സർവിസുകളിലും ഗ്രാമീണ മേഖലയിലും കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പരിശോധന ശക്തമാക്കുന്നു. ഉയർന്ന ക്ലാസുകളിലുള്ള സർവിസുകൾക്കൊപ്പം ഒാർഡിനറി ബസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. ഗ്രാമീണമേഖലയിലടക്കം സർവിസുകൾ നിരീക്ഷിക്കാനും വരുമാന വർധനക്കുള്ള ഇടപെടൽ നടത്താനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രധാന പാതകളും ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സർവിസുകളും േകന്ദ്രീകരിച്ചാണ് വിജിലൻസ് സ്ക്വാഡുകൾ അധികവും നേരത്തേ പരിശോധന നടത്തിയിരുന്നത്. ഇതോടൊപ്പം ഗ്രാമീണ റൂട്ടുകളിലും ഇൻസ്പെക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് തീരുമാനം. ഇത്തരത്തിൽ പരമാവധി യാത്രക്കാരെ കയറ്റുകയും സമയക്രമം പാലിക്കുന്നതിന് ഇടപെടൽ നടത്തുന്നതിലൂടെയും ഒാർഡിനറി സർവിസുകളുടെ വരുമാനം വർധിപ്പിക്കാനാവുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. കെ.എസ്.ആർ.ടി.സിയുടെ നഷ്്ടം കുറക്കാനുള്ള വിവിധ ശ്രമങ്ങൾ മാനേജ്മെൻറ് തലത്തിൽ നടക്കുന്നതിെൻറ ഭാഗമായാണ് വിജിലൻസ് വിഭാഗവും ‘ബൈറൂട്ടുകളി’ലെയടക്കം സാന്നിധ്യവും ഇടപെടലും ശക്തമാക്കുന്നത്.
നിലവിൽ സംസ്ഥാനത്താകെ11 ഉദ്യോഗസ്ഥർ വീതമുള്ള 21 വിജിലൻസ് സ്ക്വാഡുകളുണ്ട്. കൂടുതൽ ഡിപ്പോകളുള്ള തലസ്ഥാന ജില്ലയിൽ മാത്രം ആറ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. ഒാരോ വിജിലൻസ് ഇൻസ്പെക്ടറും ദിവസവും 16 ബസുകളിലാണ് പരിശോധന നടത്തേണ്ടത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. ഷറഫ്മുഹമ്മദ്, വിജിലൻസ് ഒാഫിസർ എൻ. ശിവകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.