തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുന്നറിയിപ്പില്ലാതെ ട്രെയിൻ സർവിസ് റദ്ദാക്കിയ റെയിൽവേ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി സംസ്ഥാന മന്ത്രിമാർ. കൃത്യമായ അറിയിപ്പ് നൽകാതെയാണ് ട്രെയിൻ സർവിസ് റദ്ദാക്കിയതെന്നും ഇത്തരം ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ഉപദ്രവം കൂടാതെ റെയിൽവേയും സംസ്ഥാന സർക്കാറിനെ ഉപദ്രവിക്കുകയാണ്.
മുന്നറിയിപ്പില്ലാതെ ട്രെയിൻ സർവിസ് റദ്ദാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി.
സ്പെഷല്‍ സര്‍വിസുകള്‍ അനുവദിക്കുന്നതിനു പകരം കൂടുതൽ ട്രെയിനുകൾ റദ്ദാക്കുകയാണ് ചെയ്തത്. മാധ്യമങ്ങളില്‍നിന്ന് വിവരം ലഭിച്ചതിനാലാണ് ഗതാഗത വകുപ്പും കെ.എസ്.ആർ.ടി.സിയും മുന്‍കരുതലെടുത്തത്.
ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ കെ.എസ്.ആർ.ടി.സി സേവനം ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വിസില്‍ തടസ്സം നേരിടുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിനനുസരിച്ച് ക്രമീകരണം നടത്താന്‍ എല്ലാ ഡിപ്പോയിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.