കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് മന്ത്രിപത്നിയും ബന്ധുക്കളും ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ദർശനം നടത്തിയതിന് കേസെടുക്കണമെന്ന ഹരജി ഹൈകോടതി ഈ മാസം 21ന് പരിഗണിക്കാൻ മാറ്റി.
വിശദീകരണം നൽകാൻ ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഓഫിസർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഭാര്യയടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി തൃശൂർ മരത്താക്കര സ്വദേശി എ. നാഗേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നവംബർ 25, 26 തീയതികളിൽ ഇവർക്ക് കോവിഡ് ചട്ടങ്ങൾ പാലിക്കാതെ ദർശനം നടത്താൻ അനുമതി നൽകിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.