ന്യൂനപക്ഷ വകുപ്പിന് കീഴിൽ 12 സ്ഥലങ്ങളിൽ പുതുതായി കോച്ചിങ് സെന്ററുകൾക്ക് പ്രൊപ്പോസൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ 12 ഇടങ്ങളിൽ സ്ഥലങ്ങളിൽ പുതുതായി കോച്ചിങ് സെന്ററുകൾ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു.പെരുമാതുറ, ഇടവ, ചങ്ങനാശ്ശേരി, റാന്നി, ഇടുക്കി, കോതമംഗലം, പീച്ചി, കൊയിലാണ്ടി, ഇരിട്ടി, വെള്ളമുണ്ട, കാസർഗോഡ്, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളിലാണ് കോച്ചിങ് സെന്ററുകൾ അനുവദിക്കുന്നതിന് പ്രൊപ്പോസൽ ലഭിച്ചത്.

ഇത് സർക്കാരിൻറെ പരിഗണനയിലാണെന്നും എം.കെ. അക്ബറിന് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി. 

Tags:    
News Summary - Minorities Department has proposed new coaching centers in 12 places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.