വാട്സ്ആപ് രേഖകൾ കൈയിലില്ല; ബലാത്സംഗക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ സിദ്ദിഖ്; മുൻകൂർ ജാമ്യം തടയാൻ പൊലീസ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ ​അന്വേഷണ സംഘം വിട്ടയച്ചു. ഇന്ന് രാവിലെ മകൻ ഷഹീനൊപ്പമാണ് സിദ്ദിഖ് സ്റ്റേഷനിലെത്തിയത്.

തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ നേരത്തേ അവകാശപ്പെട്ടിരുന്ന നടിക്കെതിരായ വാട്സ്ആപ് രേഖകൾ സിദ്ദിഖ് സമർപ്പിച്ചില്ല. വാട്സ് ആപ് രേഖകൾ ഇന്ന് ഹാജരാക്കുമെന്നായിരുന്നു സിദ്ദിഖ് അറിയിച്ചിരുന്നത്. എന്നാൽ 2016-17 കാലത്തുണ്ടായിരുന്ന മൊബൈൽ ഫോണും ഐപാഡും കാമറയും ഇപ്പോൾ കൈവശമില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.

സിദ്ദിഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം സുപ്രീംകോടതിയെ അറിയിക്കും.

2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. യുവനടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.

Tags:    
News Summary - Actor Siddique did not co operate with the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.