ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം: ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സച്ചാർ കമീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണ്. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പാക്കിയത്.

അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങൾ ലഭിക്കാതായി എന്നുള്ള പരാതികൾ എങ്ങനെ വന്നുവെന്ന് അറിയില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും.

ഒരു തലത്തിലുള്ള മറച്ചുവെക്കലും സർക്കാറിന്‍റെ ഭാഗത്തില്ല. വിവാദങ്ങൾക്ക് പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Tags:    
News Summary - Minority Scholarship: Kerala CM says appeal will be filed against High Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.