തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൈവശം വെച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നൽകി. മുഖ്യമന്ത്രിതന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ ചില സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി അബ്ദുറഹ്മാന് അധിക ചുമതലയായി ലഭിച്ച ഫിഷറീസ് സജി ചെറിയാൻ മന്ത്രിസഭയിൽ മടങ്ങിയെത്തിയതോടെ മടക്കിനൽകിയിരുന്നു. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രിക്കായിരിക്കുമെന്ന വ്യക്തതയും ഇപ്പോൾ വരുത്തി. നേരത്തേ ഇതു വ്യക്തമാക്കിയിരുന്നില്ല.
പൊതുവെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതു പ്രവർത്തിച്ചുവന്നത്. മറ്റു മന്ത്രിമാർക്ക് കൊടുക്കാത്ത എല്ലാ വകുപ്പും മുഖ്യമന്ത്രിക്ക് കീഴിലാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.