മോശം പെരുമാറ്റം: രണ്ട്​ കെ.എസ്​.ആർ.ടി.സി ജീവനക്കാരെ സസ്​പെൻഡ്​ ചെയ്തു

തിരുവനന്തപുരം: രണ്ട്​ കെ.എസ്​.ആർ.ടി.സി ജീവനക്കാരെ സസ്​പെൻഡ്​ ചെയ്​തു. യാത്രാമധ്യേ ഈമാസം 14ന് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇടുക്കി കുളമാവ് പൊലീസ് അറസ്റ്റ് ചെയ്ത കട്ടപ്പന യൂനിറ്റിലെ സ്​പെഷൽ ​ഗ്രേഡ് അസിസ്റ്റന്‍റായ ഹരീഷ് എസ്​ ആണ്​ സസ്​പെൻഷനിലായ ഒരാൾ.

ഫെബ്രുവരി 25ന് മെഡിക്കൽ കോളജിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവിസ് നടത്തിയ പാറശ്ശാല യൂനിറ്റിലെ ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ സഹയാത്രക്കാരൻ ശല്യം ചെയ്തുവെന്ന വിവരം ശ്രദ്ധയിൽപെടുത്തിയിട്ടും നിയമസഹായം തേടുകയോ, പരിഹാരം കാണുകയോ ചെയ്യാതിരുന്ന പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ ചേതക് ജി.കെ. നായരെയും സർവിസിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തു. 

Tags:    
News Summary - KSRTC, Misconduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.