പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ത​പാ​ൽ വോ​ട്ടു​ക​ള​ട​ങ്ങി​യ പെ​ട്ടി​ക​ൾ ഹൈ​കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

കാണാതായതടക്കമുള്ള വോട്ടുപെട്ടികൾ ഹൈകോടതിയിലേക്ക് മാറ്റി

പെ​രി​ന്ത​ൽ​മ​ണ്ണ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ട്ടം​ക​റ​ക്കി​യ ത​പാ​ൽ​വോ​ട്ട് പെ​ട്ടി ഹൈ​കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ലെ മു​റി തു​റ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് ര​ണ്ട് പെ​ട്ടി​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന്റെ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി പൊ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ 7.08 ഓ​ടെ കൊ​ണ്ടു​പോ​യി. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ 2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​പാ​ൽ വോ​ട്ടു​ക​ളാ​യി​രു​ന്നു പെ​ട്ടി​യി​ൽ. സ​ബ് ക​ല​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​റി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​സു​രേ​ന്ദ്ര​ൻ, കെ. ​ഹം​സ എ​ന്നി​വ​ർ അ​ക​മ്പ​ടി പോ​യി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ സ്ട്രോ​ങ് റൂ​മി​ൽ സൂ​ക്ഷി​ച്ച ര​ണ്ട് പെ​ട്ടി​ക​ൾ മ​ല​പ്പു​റ​ത്ത് ക​ണ്ടെ​ത്തു​ക​യും രാ​ത്രി 9.15ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തി​രി​കെ​യെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​രി​കെ കൊ​ണ്ടു​വ​ന്ന പെ​ട്ടി​യും ട്ര​ഷ​റി​യി​ലെ മ​റ്റൊ​രു പെ​ട്ടി​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30നാ​ണ് സ​ബ്ക​ല​ക്ട​ർ ഓ​ഫി​സി​ലെ മു​റി​യി​ലി​ട്ട് പൂ​ട്ടി​യ​ത്.  

നാല്​ ഉദ്യോഗസ്ഥർക്ക്​ കാരണം കാണിക്കൽ നോട്ടീസ്

  • അ​ബ​ദ്ധ​വ​ശാ​ൽ പെ​ട്ടി മാ​റി​പ്പോ​യ​തെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച പെ​ട്ടി​ക​ളി​ലൊ​ന്ന്​ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. സ​ബ്​ ട്ര​ഷ​റി​യി​ലെ​യും ജോ​യ​ന്‍റ്​ ര​ജി​സ്​​​ട്രാ​ർ ഓ​ഫി​സി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്​ മ​ല​പ്പു​റം ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. അ​ബ​ദ്ധ​വ​ശാ​ൽ പെ​ട്ടി മാ​റി​പ്പോ​യ​തെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​ക്ക്​ ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

വോ​ട്ട്​ പെ​ട്ടി കാ​ണാ​താ​യ സം​ഭ​വം ഗു​രു​ത​ര​മാ​ണെ​ന്ന ഹൈ​കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചേ​ക്കും. ബാ​ല​റ്റ് പെ​ട്ടി കൈ​മാ​റി​യ സ​ബ് ട്ര​ഷ​റി​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്കും കൈ​പ്പ​റ്റി​യ സ​ഹ​ക​ര​ണ ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ബാ​ല​റ്റു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​സ്റ്റ​ൽ ബാ​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​നാ​യി സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്ന് ബാ​ല​റ്റു​ക​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​ത് ​ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. അ​ശ്ര​ദ്ധ​യി​ൽ സം​ഭ​വി​ച്ച​താ​കാ​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.

Tags:    
News Summary - missing ballot boxes were transferred to the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.