വടകര: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മടപ്പള്ളി അറക്കല്‍ പിലാക്കണ്ടി സനൽ കുമാറിന്റെ മൃതദേഹ ം കണ്ടത്തി. ഇന്ന് കാലത്ത് എട്ടു മണിക്ക് വടകര ആവിക്കൽ തീരത്തെ കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. രാവിലെ നാവികസേന യുടെ ഹെലികോപ്റ്റർ കടലിൽ തിരച്ചിൽ നടത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് മത്സ്യബന്ധനത്തിനിടെ സനല്‍കുമാറിനെ കാണാതായത്. സനല്‍കുമാറിനെ കെണ്ടത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും നാവിക, തീരരക്ഷാസേന എന്നിവയുടെ നേതൃത്വത്തില്‍ കടലില്‍ തിരച്ചില്‍ നടത്താനുളള സംവിധാനം ഒരുക്കാന്‍ ജില്ല ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം.
ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ചോമ്പാല, മാടാക്കര, മടപ്പള്ളി പ്രദേശങ്ങളിലെ 25 വള്ളങ്ങളിലായി 100ലേറെ മത്സ്യത്തൊഴിലാളികളാണ് ജോലി നിര്‍ത്തിവെച്ച് തിരച്ചില്‍ നടത്തിയത്. ഫയര്‍ ഫോഴ്സും തഹസില്‍ദാറും സ്ഥലെത്തത്തിയെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച ഉപരോധം വടകര ആര്.ഡി.ഒ വി.പി. അബ്ദുറഹിമാന് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച ശേഷം രണ്ടരയോടെയാണ് അവസാനിച്ചത്.
കേന്ദ്രമന്ത്രി വി. മുരളീധരനും കെ. മുരളീധരന് എം.പിയും കൊച്ചി നേവല്‍ ബേസിൽ നിന്ന് ഹെലികോപ്ടറും ആധുനിക തിരച്ചില്‍ ബോട്ടും അടിയന്തരമായി അനുവദിക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.