കരിപ്പൂരിൽ നിന്ന് കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്ന് കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തിയ വീട്ടമ്മയും മക്കളും സ്‌നേഹിതയിലെത്തുകയായിരുന്നു. 

സ്‌നേഹിത പ്രവര്‍ത്തകര്‍ നടക്കാവ് പോലീസില്‍ അറിയിച്ചു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. കെ.ബി. ഹരികൃഷ്ണന്‍ പറഞ്ഞു. ഏപ്രില്‍ 30-നാണ് കരിപ്പൂര്‍ പുളിയംപറമ്ബില്‍നിന്ന് വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്.

Tags:    
News Summary - Missing woman and children found- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.