ചേലക്കാട് പുഴയിൽ കാണാതായ സിനാനെ കണ്ടെത്തിയില്ല; തെരച്ചിൽ തുടരുന്നു

കണ്ണൂർ: ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ സിനാനെ കണ്ടെത്തിയില്ല. ഇന്നലെ രാത്രി 12ഓടെ നിർത്തിവെച്ച തെര​ച്ചിൽ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.

കക്കോട്ട് വയൽ രയരോത്ത്മുസ്തഫയുടെ മകൻ സിനാനും (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകൻ മുഹമ്മദ് ഷഫാദുമാണ് (20) ഒഴുക്കിൽപ്പെട്ടത്. മണിക്കൂറുകൾക്കകം മുഹമ്മദ് ഷഫാദിനെ കണ്ടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ഇന്നലെ വൈകീട്ട് ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം. പരിസരത്തെ അഞ്ച് കുട്ടികൾക്കൊപ്പമാണ് ഇരുവരും കുളിക്കാൻ വന്നത്. വഴുതി വീണ മുഹമ്മദ് ഷഫാദിനെ പിടിക്കാൻ ഇറങ്ങിയതായിരുന്നു സിനാൻ. ഇരുവരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു.

കെ.പി മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Tags:    
News Summary - Missing youth not found in Chelakad river, search continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.