കോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കൊച്ചിയിൽ നടക്കുന്ന സമരത്തിൽ പെങ്കടുക്കാൻ പോകുന്നതിന് മുമ്പ് കുറവിലങ്ങാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അനുസരണമെന്ന് പറഞ്ഞ് തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. സത്യാവസ്ഥ എന്താണെന്ന് എല്ലാവർക്കുമറിയാം. കന്യാസ്ത്രീയുടെ പരാതി സത്യമായതിനാൽ അവർക്കൊപ്പം ഉറച്ചുനിൽക്കും.
നീതിക്കുവേണ്ടി സെക്രേട്ടറിയറ്റ് പടിക്കൽ നടക്കുന്ന സമരത്തിലും പെങ്കടുക്കും. ആരുടെയും പ്രേരണെകാണ്ടല്ല സമരം ചെയ്യുന്നത്. നീതിക്കുവേണ്ടിയാണ്. മിഷനറീസ് ഒാഫ് ജീസസ് സന്യാസസഭ തങ്ങളെ തള്ളിപ്പറഞ്ഞതിന് പിന്നിൽ ബിഷപ് ഫ്രാേങ്കാ മുളക്കലിെൻറ ഇടപെടലുണ്ട്. അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എക്കെതിരെ പരാതി നൽകും. അടുത്ത ദിവസം കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നൽകുമെന്നും ഒപ്പമുള്ള കന്യാസ്ത്രീകൾ അറിയിച്ചു.
അതിനിടെ, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കന്യാസ്ത്രീക്കെതിരെ കക്ഷിചേരുമെന്ന് മിഷനറീസ് ഓഫ് ജീസസ്. പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസിനി സഭയാണിത്. കന്യാസ്ത്രീയും സമരക്കാരും മനഃസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഈ ഗൂഢാേലാചനക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിനു മുന്നിൽ കണക്കുപറയേണ്ടിവരുമെന്നതിനാലാണ് കക്ഷിചേരാൻ തീരുമാനിച്ചതെന്ന് മിഷനറീസ് ഒാഫ് ജീസസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കന്യാസ്ത്രീയുടെ സ്വഭാവശുദ്ധിയെ ചോദ്യംചെയ്യുന്ന നിരവധി ആരോപണങ്ങളും ഇതിൽ ഉന്നയിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരെ നടപടി ഉറപ്പായപ്പോൾ സന്യാസജീവിതം ഉപേക്ഷിക്കാൻ അപേക്ഷിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതിനു പിന്നിലും ദുരൂഹതയുണ്ട്. ഇവരുടെ ഫോൺ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നതും വിശ്വസനീയമല്ല. ഇത് കണ്ടെത്തിയാൽ ഗൂഢാലോചന മനസ്സിലാക്കാം. കന്യാസ്ത്രീയുടെ സാമ്പത്തികസ്രോതസ്സും അന്വേഷിക്കണം.അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെതിരെയും ആരോപണമുണ്ട്. രഹസ്യമൊഴിപോലും പരാതിക്കാരിയുടെ സംഘത്തിനും ഇത് വളച്ചൊടിച്ച് മാധ്യമങ്ങൾക്കും ലഭിക്കുന്ന സ്ഥിതിയുണ്ടാവുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.