കൊച്ചി: സൂപ്പര്‍ ഡീലക്സ് ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നതിൽനിന്ന് പിന്മാറിയ മിസോറം സർക്കാറിെൻറ തീരുമാനം കേരള സർക്കാർ ഹൈകോടതിയെ അറിയിക്കും. കേരള ജി.എസ്.ടി ചട്ടങ്ങള്‍ ചോദ്യം ചെയ്ത് മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹരജിയിലാവും സർക്കാർ ഇക്കാര്യം അറിയിക്കുക. കേരള ജി.എസ്.ടി ചട്ടങ്ങളിലെ 56(19), 56(20എ) വകുപ്പുകൾ ചോദ്യം ചെയ്താണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കേരളത്തിൽ വിൽപനക്ക് കൊണ്ടുവന്ന സൂപ്പര്‍ ഡീലക്സ് മൺഡേ ലോട്ടറി വിൽപനയിൽനിന്ന് പിന്മാറിയതായി പ്രഖ്യാപിച്ച് മിസോറം സർക്കാർ സെപ്റ്റംബർ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിൽപന അനുവദിച്ച് ആഗസ്റ്റിൽ പുറപ്പെടുവിച്ച വിജ്ഞാപനം മിസോറം റദ്ദാക്കുകയും ചെയ്തിരുന്നു. കേരള സർക്കാർ നടപടി ലോട്ടറി നടത്താനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതാണെന്നായിരുന്നു ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിെൻറ ഹരജിയിലെ വാദം.
എത്ര ലോട്ടറിയാണ് കേരളത്തില്‍ വില്ക്കാൻ ലഭിച്ചത്, എത്ര വിറ്റു, വിൽക്കാത്തതെത്ര, സമ്മാനത്തുക എത്ര, സമ്മാനം ലഭിച്ചത് ആർക്ക്, വിറ്റതിെൻറ കണക്ക് തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണമെന്നാണ് 56(19) വകുപ്പിലെ നിർദേശം. അക്കൗണ്ട് ബുക്ക് അധികൃതര്‍ ചോദിക്കുമ്പോഴെല്ലാം സമര്‍പ്പിക്കണമെന്നാണ് 56(20എ) വകുപ്പ് പറയുന്നത്. മിസോറം ലോട്ടറി സൂക്ഷിച്ചെന്ന പേരിൽ പാലക്കാട് പൊലീസ് നേരേത്ത രജിസ്റ്റര്‍ ചെയ്ത കേസിലെ മുൻകൂർ ജാമ്യഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.