ഓച്ചിറ: പേരിലെ സാമ്യംമൂലം നിരപരാധിയായ യുവാവിനെയും കുടുംബത്തെയും തീവ്രവാദിയാക് കി അപമാനിച്ചു. അയൽവാസികളുടെ നോട്ടവും പെരുമാറ്റവും സഹിക്കാനാകാതെ കുടുംബാംഗങ്ങൾ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ. ഖത്തറിൽ ജോലിനോക്കുന്ന ഓച്ചിറ, വലിയകുളങ ്ങര മുണ്ടപ്പള്ളി പുത്തൻവീട്ടിൽ മുഹമ്മദ് ഫൈസലിനും കുടുംബത്തിനുമാണ് ഈ ദുർഗതി.
രാജ്യാന്തര ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണിയെ തിരക്കി കേരള പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വീടുമാറി ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസൽ താമസിക്കുന്ന വാടക വീട്ടിലാണ് എത്തിയത്. വിവരങ്ങൾ അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥന് വിവരങ്ങൾ അറിഞ്ഞപ്പോൾ ആളുമാറിയതാെണന്ന് ബോധ്യപ്പെട്ടു. എങ്കിലും കൊല്ലം എസ്.പിയെ നേരിൽ കാണാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതനുസരിച്ച് അവിടെയെത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ പ്രതിയായ മുഹമ്മദ് ഫൈസൽ ഇതെല്ലന്ന് എസ്.പിക്കും ബോധ്യപ്പെട്ട് തിരിച്ചയച്ചു. അതിനിടയിൽ ചങ്ങൻകുളങ്ങര സ്വദേശിയെ എൻ.ഐ.എ പ്രതിചേർെത്തന്ന വാർത്ത ചില മാധ്യമങ്ങൾ പുറത്തു വിട്ടു. നവമാധ്യമങ്ങളും സംഭവം ഏറ്റുപിടിച്ചതോടെ കുടുംബം ‘തീവ്രവാദബന്ധ’ത്തിൽ കുടുങ്ങി.
ഐ.എസുമായി ബന്ധമുണ്ടെന്ന കേസിൽ ദേശീയ അേന്വഷണ ഏജൻസി (എൻ.ഐ.എ) പ്രതിചേർത്തത് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ എന്ന അബു മർവാൻ അൽ ഹിന്ദിനെയാണ് (29). ഇരുവരും ഖത്തറിലാണ് ജോലി ചെയ്യുന്നത്. രണ്ടുപേരും ഫയർ ആൻഡ് സേഫ്റ്റി കോഴ്സും വിജയിച്ചിട്ടുണ്ട്. ഈ സാമ്യം ആണ് നിരപരാധിയായ ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിനെ ‘തീവ്രവാദി’യാക്കിയത്. യഥാർഥപ്രതിയായ ഫൈസൽ ഈ വീടിന് രണ്ടു കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ കൊല്ലം ജില്ല പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചെന്ന പ്രചാരണം കൂടി വന്നതോടെ കുടുംബം തികച്ചും വെട്ടിലായി. യഥാർഥത്തിൽ തീവ്രവാദി ബന്ധത്തിൽപ്പെട്ടത് തങ്ങളുടെ മകനെല്ലന്ന് പരാതി പറയാനാണ് കുടുംബം ജില്ല ആസ്ഥാനെത്തത്തിയത്.
സംഭവം കാട്ടുതീപോലെ പരന്നതോടെ ഇവരെ വാടക വീട്ടിൽനിന്നും പുറത്താക്കണമെന്ന ആവശ്യവുമായി സമീപവാസികൾ വീട്ടുടമയെ സമീപിച്ചതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ ധർമസങ്കടത്തിലാണ് കുടുബം. മുഹമ്മദ് ഫൈസലിെൻറ മാതാപിതാക്കളും ഗർഭിണിയായ ഭാര്യയും മാനസികമായി തകർന്നനിലയിലാണ്. ആളുമാറിപ്പോയി എന്നു പറയുമ്പോഴും ഇവർക്കുണ്ടായ മാനഹാനി ആരു തീർക്കുമെന്ന ചോദ്യം ബാക്കിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.