തിരുവനന്തപുരം: നിയമവിരുദ്ധമായ കരാറിെൻറ അടിസ്ഥാനത്തിൽ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സുമായി കച്ചവടത്തിനിറങ്ങിയാൽ മിസോറം ലോട്ടറി ഡയറക്ടർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടിവരുമെന്ന് കേരളം. കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങൾക്കു നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരള നികുതിവകുപ്പ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.
നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവർഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. ലോട്ടറി വിറ്റുവരവ് മുഴുവൻ സംസ്ഥാന ഖജനാവിൽ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറം ലോട്ടറി വകുപ്പ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിനുപകരം ആവിഷ്കരിച്ച മിനിമം ഗാരൻറി റവന്യൂ എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് സി.എ.ജിയുടെ റിപ്പോർട്ട്.
സി.എ.ജി നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച വ്യവസ്ഥയുള്ള കരാറുമായി സംസ്ഥാനത്ത് ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.